Saturday 25 August 2018

രാഷ്ട്രീയ തന്ത്രജ്ഞന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ബിജെപി വിരുദ്ധ പ്രച...

ജീവനു വേണ്ടി പിടയുന്നോരെ,


ജീവനു വേണ്ടി പിടയുന്നോരെ, ,ദീന സ്വരം കേട്ട്,
ജീവനെ ത്യജിക്കാനുള്ള മനസ്സുമായുള്ള, മനുഷ്യ
സ്നേഹമാണ്, ,സാഹസികത യാണ്,,സൗഹൃദമാണീ 
സമൂഹത്തിനു ഊർജം നൽകുന്നത് .,ആർജ്ജവത്തെ
ആറ പ്പോ ,ആറപ്പോ ,എന്നൊന്നാ,യി ആർത്തുല്ലസിക്കും
ഓണത്തിൻ ,ഒരുമായാണ്, മലയാളി മനസ്സും, സൗഹൃദവമാ
ണീ പ്രളയ കെടുതിയിൽ ,മലയാളി കാഴ്ച്ച വെച്ചത്26/8/2018

ലോകേ സുഖാനന്തരം ദുഃഖമായി വരും ..മകുലമില്ല
 ദുഖാനന്തരം സുഖം നൂനം ദിന രാത്രി പോലെ ഗതാഗതം
രാമ കഥ മാധുരി ,സന്ദർഭം ,സീതാരാമ ദമ്പതികളെ കട്ടിൽ
 ഇലയിൽ കിടക്കുന്നത് കണ്ട് വിഷണ്ണനും വിഷാദ വിവശനായ
 ഗുഹനെ സമാധാനിപ്പിക്കുന്ന ലക്ഷ്മണ സൂക്തം

Saturday 4 August 2018

കണ്ണടച്ചവർ



കണ്ണടച്ചവർ

കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ
കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും
മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല
കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല

കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി
കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും
കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ
കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും

കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ
കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത്
കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും
കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ

കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും
കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും
കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും
കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

ഓണം നല്ല ഓണം നല്ല വണ്ണം , നല്ലോണം ആഘോഷിക്കാം



ഓണം നല്ല ഓണം നല്ല വണ്ണം , നല്ലോണം

ആഘോഷിക്കാം ,ആസ്വദിക്കാം ആശംസിക്കാം

ആമോദത്തോടെ ,മതഭേതമില്ലാതെ , മാനുഷിക

ആഹ്ലാദത്തോടേ ,മതി മറക്കാതെ ,മനം നിറയെ

മനുഷ്യത്വം മറക്കും മതി മായ്ക്കും മനനില

മാറ്റി മറി ക്കും , മദ്യ മയക്കു മരുന്നുകൾക്കിനി

മാനവനിൽ ഇടമില്ല അണുവിട എന്ന മുദ്ര വാക്യത്താൽ

മാതാ പിതാ ഗുരു ദേവ ആദരത്താൽ ആണയിടാം

അസമത്വം അവസാനിപ്പിക്കാനായി അ നവരതം

അടരാടാം മാനവരോന്നെന്ന ഓണമെന്ന

ആഘോഷം ,സന്തോഷം സർവ സ്ഥായിയായി സഫലമാകാൻ 25/8/2015

Facebook#! photo php fbid 203630993002076

Facebook#! photo php fbid 203630993002076

Facebook#! photo php fbid 203630993002076

Saturday 21 July 2018

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ


ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ മനസ്സിന് അസ്വസ്ഥത വന്നാൽ അത് ശരീരത്തെ ബാധിക്കും ..അതെ പോലെ തന്നെ ശാരീരിക അസുഖങ്ങൾ മനസ്സിനെ ബാധിക്കുന്നതാണ് .ചില രോഗാവ സ്ഥ യിൽ മാനസിക പിരിമുറുക്കം  പാരമ്യത്തിലെത്തും അത്  വിഷാദം ഡിപ്രെഷൻ എന്നിവക്ക് കാരണമാകും
ചിലരിൽ അത് മറ്റു ചില രോഗ ലക്ഷണങ്ങൾക്കും ഇടയാകാം

നമ്മുടെ സമൂഹത്തിൽ ശാരീരിക രോഗത്തിന് ചികിത്സ നൽകുന്നത് ഒരു പോരായ്മയുമില്ല
നമ്മൾക്ക് ശാരീരിക അസുഖം ,അസ്വസ്ഥ ഉണ്ടെന്ന് പറയുന്നതിന് ഒരു ലജ്ജ യും മടിയും ആർക്കുമില്ല
എന്നാൽ മാനസിക അസ്വാസ്ഥ്യം ,അസുഖം ഉണ്ടെന്ന് പറയാൻ നാണമാണ് ..പകരുന്ന അസുഖം ഉണ്ടെന്നു
പറയുന്നതിനേക്കാൾ ലജ്ജാകരം ആയാണ് അധികം പേരും കാണുന്നത് .

ആയതിനാൽ മാനസിക അസുഖങ്ങൾക്ക് ചികിത്സ തേടുന്നതിൽ പലരും വിമുഖത കാണിക്കുന്നു ..മിക്ക മാനസിക അസുഖങ്ങളും ചില്ലറ കൗൺസലിന് ലിങ് ,ചിലപ്പോൾ ചെറിയ ഡോസ് മരുന്ന് കൊണ്ട് മാറാം
എന്നാൽ ചികിത്സാ തേടുന്നതിൽ ഉള്ള വൈമനസ്യം ,നമ്മുടെ നാട്ടിൽ വിഷാദ രോഗം ,ഡിപ്രഷൻ ,ന്യുറോസിസ് വസ്വാസ്‌ ,ഹിസ്റ്റീരിയ സി ഡി ,എന്നിങ്ങനെ യുള്ള ലഘു മാനസിക അസുഖങ്ങൾ കൂടുതലാകാൻ കാരണമാകുന്നു .,കൂടാതെ അശാസ്ത്രീയ ചികിത്സകളായ മന്ത്രം ജപം മാല ചരട് കെട്ടൽ ,പ്രാർത്ഥന ചികിത്സ എന്നിവ ശരിയായ ചികിത്സാ കിട്ടാതെ ,ഇത്തരം രോഗികളുടെ എണ്ണം കൂടാൻ കാരണം ആകുന്നു ..

ഇങ്ങനെയുള്ള രോഗികൾ ഉള്ള വീടുകളിലെ വൃദ്ധരെയും ശിശുക്കളെയും രോഗികളുടെ പെരുമാറ്റം പ്രതികൂലമായി ബാധിക്കാം .അങ്ങനെ കുടുംബാരോഗ്യവും സാമൂഹ്യ ആരോഗ്യവും തകരാകുന്നു .
ആയാതിനാൽ സാമൂഹ്യ പ്രവർത്തത്തകരും സർക്കാരും ഇക്കാര്യം കൂടി യാലോചന നടത്തി ഉചിത പരിഹാര നടപടികൾ സ്വീകരിക്കേണ്ടതാണ്



നല്ല ശാരീരിക ആരോഗ്യം മാനസിക സ്വാസ്ത്യനു അത്യാ വശ്യമാണ് .ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നത് അവിതർ ക്കി സത്യമാണ് ..പൊതുവെ വികലാംഗരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റുള്ളവരുടെ തുമായി താരതമ്യം ചെയ്യുമ്പോൾ ചില അപാകതകൾ കാണാം .ഇതവരുടെ സാമൂഹ്യ ഇടപെടലുകളുടെ കുറവ് കൊണ്ടും സമൂഹത്തിത്തിന്റെ  പ്രത്യേക രീതിയിലുള്ള അവരെ പാർശ്വവൽക്കരിക്കുന്നതിനാലുമാകാം .ചിലർ അവരെ സഹതാപം കൊണ്ട് വീർപ്പ് മുട്ടിക്കും ,മറ്റുള്ള ചിലർ അവരുടെ വ്യകതിത്വം അംഗീകരിക്കില്ല .അവരെ പരിഹസിക്കും കോച്ചാക്കും .
 ചിലർ അവരെ അവഗണിക്കും ഇത് അവരുടെ മാനസിക  സമ്മർദ്ദം കൂട്ടാനിടയാക്കും ഇഷ്ടക്കാരിൽ നിന്നുള്ള അവഗണ അവരെ കൂടുതൽ അസ്വസ്ഥമാക്കും     ഇത്തവരിൽ ഒരു അപകർഷ ബോധം ഉണ്ടാക്കുന്നു .അതവരിൽ ,,ചില പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാകുന്നു .സാമൂഹ്യ മായ ഒത്തു കൂടലുകളിൽ നിന്ന് പിൻ വലിയാനും തന്മൂലം ഊർജസ്വലതന്മൂലം പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും . കുറയാനും കാരണമാകുന്നു ..ഇതവരുടെ വാക്കിലും പെരുമാറ്റത്തിലും പ്രതിഫലിക്കും  അതേപോലെ തന്നെ എന്തെങ്കിലും കാര്യമായ അസുഖം ഉണ്ടെന്നു ഡോക്റ്റർമാർ പറഞ്ഞാൽ ചിലർ മാനസികമായി തകരും ..നിരാശ അവരുടെ പെരുമാറ്റത്തിൽ ,വാക്കിലും സ്വഭാവത്തിലും കാണും ചിലർ എല്ലാറ്റിനോടും വിരക്തി കാണിക്കും വിഷാദ സ്വഭാവം പ്രകടിപ്പിക്കും .പെട്ടെന്ന് ആവശ്യത്തിനും അനാവശ്യത്തിനും ,കലഹിക്കും കോപിക്കും ..പരിശീ ലനം സിദ്ധിച്ച രോഗി പരിപാലകരും വൈദ്യന്മാരും ഇത് മനസ്സിലാക്കി അവരോട് ഇടപെടുള്ളൂ .എന്നാൽ കുടുംബാംഗങ്ങളും കൂട്ടുകാരും ഇത്തരം കാര്യങ്ങളിൽ ബോധവാന്മാരല്ല എന്നതിനാൽ ഇത് വഴക്കിനും വക്കാണത്തിനും കാരണമാകുന്നു ...,..

പരസ്പരം പഴി ചാരുന്നതിന്  മുമ്പ് ഓരോരുത്തരുടെയും അവസ്ഥ ,സന്ദർഭം എന്നിവ പരിഗണിച്ചു നയത്തോടെ സ്നേഹ പൂർവം  ഇടപെടുന്നത് നല്ല ബന്ധങ്ങൾ ,നില  നിർത്താനുതകും 21/7/2018

Saturday 20 January 2018

സമാന്തര സമ്പത് വ്യവസ്ഥസമസ്യയും മൂല്യങ്ങളും

സമാന്തര സാമ്പത്തിക സമസ്യയും മൂല്യങ്ങളും


ഇക്കാര്യങ്ങൾ ഇന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ചതിൽ ചിലത്

ജസ്റ്റിസ് ലോയ വധം/ മരണം ,നാല് സുപ്രീം കോടതി ജഡ്‌ജിമാരുടെ വിളംബരം ,ലാവലിൻ വിധി ,വ്യാപം കേസ്  ,മെഡിക്കൽ കോഴ ,ബാർ കോഴ ,കായൽ കയ്യേറ്റം ലോ അക്കാദമി വിവാദം ,സ്വകാര്യ മെഡിക്കൽ പ്രാക്ടീസ് ,സ്വകാര്യ ടൂഷൻ ,പാരലൽ വിദ്യാഭ്യാസം ,വ്യാജ ഡോക്ടര്മാര്, കള്ള പുരോഹിതർ ,സന്യാസികൾ മുസ്ലിയാർമാർ ,കർദിനാൾ ഭൂമി വിവാദം  

സമാന്തര സമ്പത് വ്യവസ്ഥ സാധാരണമാണ് സാധാരക്കാരും സമ്പന്നരും അതിനു ഇരകളോ ,ഗുണഭോക്താക്കളോ ആണെന്നത് ഒരു സത്യം
സമാന്തര വ്യവസ്ഥ എന്നത് എല്ലാ വ്യവസ്ഥയ്ക്കും ,വ്യവസ്ഥിതികൾക്കും ഒരു വെല്ലുവിളിയായി എന്നും എവിടെയുമുണ്ട്  അത് അത്ര സർവ സാധാരണമാണ്
സമാന്തര സമ്പത് വ്യവസ്ഥ ,രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ യെ തകിടം മറിക്കും വിധം ശക്തമാണ് എന്നും അതിനു തടയിടാനെന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിൽ ഒരു സർക്കാരും പിന്നിലല്ല

കള്ള പണം അത്ര ക്കധികമുണ്ട് എന്ന് പറഞ്ഞു, നിയന്ത്രിക്കാൻ  നടത്തിയ പ്രവർത്തഞങ്ങളും ,വേണ്ടത്ര ഫലവത്തതായില്ല 
കള്ള പണത്തിൻ സ്വാധീന വലയത്തിൽ ,നീരാളിപ്പിടുത്തത്തിൽ നിന്നും സാധാരണക്കാരും  മുക്തരല്ല എന്നതല്ലേ സത്യം ?
നികുതി വെട്ടിപ്പ് ആണ് കള്ള പണം സൃഷ്ടിക്കുന്ന കാരണങ്ങളിൽ മുഖ്യം കള്ള പണം കണക്കിൽ പെടാത്ത പണമാണല്ലോ ?  സാധാരണക്കാർ മാത്രമല്ല ,,വിദ്യ സമ്പന്നർ പോലും കണക്ക് വെക്കുന്നതിൽ അത്ര കണിശക്കാരല്ല
അത് മനുഷ്യ സ്വഭാവമാണ് മനുഷ്യർ അത്ര കണിശക്കാരോ ,കർശനക്കാരോ അല്ല

ഇക്കാര്യം സത്യമാണ് എന്ന് ബോധ്യം വരാൻ ഒരു സ്വയം  വിലയിരുത്തൽ ,ചുറ്റുമൊന്നു നിരീക്ഷിക്കൽ മാത്രം മതി

ഒന്ന് രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം  നമ്മുടെ ഓരോരുത്തരുടെയും സാമ്പത്തിക ഇടപാടുകൾ എത്ര സത്യാ സന്ധമാണു ,സുതാര്യമാണ് എന്ന് ഒരു നിമിഷം ആലോചിക്കൂ
കോഴ ,അഴിമതി അത്ര വ്യാപകമല്ലേ  നികുതി വെട്ടിച്ചു ആർഭാടം കാണിക്കുന്നതിൽ മനസാക്ഷി കുത്ത് അനുഭവിക്കുന്ന വർ ചുരുക്കമല്ലേ ?
നികുതി വെട്ടിക്കാൻ ആത്മീയ ആചാര്യരും ,കലാകാരന്മാരും ,എന്ന് മാത്രമല്ല ,എല്ലാ മേഖലയിലും ഉള്ളവരുണ്ട് എന്നല്ലേ ഈപ്പോൾ വരുന്ന വാർത്തകൾ കാണിക്കുന്നത്
സ്വകാര്യ ചികിത്സാ രംഗം ,വിദ്യാഭ്യാസ രംഗം,ആത്മീയ ,ദാന ധർമ രംഗം,രാഷ്ട്രീയം   ,എന്നിവ കള്ള പണത്തിൻ മുഖ്യ കേളി രംഗമല്ലേ ?  ഇതിൽ ഏതു സമുദായം ,കക്ഷി യാണ് സമ്പൂർണമായും സത്യസന്തം ?
എല്ലായിടത്തും വ്യാജ വിളയാട്ടമല്ലേ ?
ഇനിയും സാമൂഹ്യ ,നിയന്ത്രണം ,സർക്കാർ ശ്രദ്ധ തീരെ ചെല്ലാത്ത മേഖലകൾ എത്ര ?
മതത്തിൻ പേരിൽ മദം പൊട്ടാൻ അനുവദിക്കരുത് ?
മദ ത്തിൻ  കാ   രണത്താൽ , മനുഷ്യർ സ്നേഹിക്കാം
സ്നേഹം മാനുഷിക വികാരം , മാനുഷിക അവകാശം 
മതവും , മദ വും സ്വകാര്യ മാനുഷിക അവകാശം, സ്വാതന്ത്ര്യമാണ്
മതം നിർബന്ധിച്ചു   ,മാറ്റാനാകില്ല ,താത്കാലികമായി

മതം , നിർബന്ധത്താൽ ,മാറിയെന്ന് പറയുന്നവർക്കും  

Monday 1 January 2018

അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണ ഘടന നൽകുന്ന ഒരു അവകാശമാണ്





അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭരണ ഘടന നൽകുന്ന ഒരു അവകാശമാണ്
അവകാശങ്ങൾ ഒന്നും തന്നെ പരിധിയില്ലാത്തതല്ല ,നിയന്ത്രണ വിധേയമാണ്
അവകാശങ്ങൾ അനുഭവിക്കാൻ ,ചുകതലകൾ ,നിർവഹിക്കണം
അതിൽ ഒന്നാമത്തെ ചുമതല ,നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാണ്
ഭരണ ഘടനയാണ് ,നിയമങ്ങൾക്കും ,ചട്ടങ്ങൾക്കും ,സംവിധാനങ്ങൾക്കും
ആധാരം .ഭരണ ഘടന തന്നെ ,നമ്മുടെ രാജ്യത്തിന്റെ ,പ്രത്യേകതകൾ കണക്കിലെടുത്തു
ചരിത്രം ,സംസ്കാരം ,മൂല്യങ്ങൾ ,മറ്റു ഭരണ ഘടനകൾ ,ലോക ക്രമം ,എന്നിങ്ങനെ
നിരവധി ഘടകങ്ങളെ കുറിച്ച് ,ഗഹന ആലോചനകളും ,കൂടിയാലോചനകളും നടത്തി
നമ്മുടെ നായകരും ,നാട്ടു പ്രമാണികളും ,പണ്ഡിതരും പറഞ്ഞത് പരിഗണിച്ചു
അംഗീകരിച്ചതാണ് അതും മാറ്റ വിധേയമാണ് മാറ്റത്തിനും വ്യക്തമായ ചട്ടങ്ങളുണ്ട്
ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
അധികാരികൾക്കും ഇത് ബാധകമാണ് അധികാരം കിട്ടുന്നതും ഭരണ ഘടനയുടെയും
സംവിധാനങ്ങളുടെയും പിൻബലത്തിലാണ് ആയതിനാൽ ഭരണ ഘടന അനുസരിക്കേണ്ടത്
എല്ലാവരുടെയും ചുമതലയാണ് നായകർക്ക് അതിന്റെ നടത്തിപ്പിന്റെ കൂടി ബാധ്യതയുണ്ട്
അവരതിനെ ധിക്കരിക്കുന്നത് വാൻ പാതകമാണ്

30 തികയും മുമ്പ് ആസ്വദിക്കേണ്ട ഈ കാര്യം ........ Things to Do Before 30

30 തികയും മുമ്പ് ആസ്വദിക്കേണ്ട ഈ കാര്യം ........ Things to Do Before 30

30 തികയും മുമ്പ് ആസ്വദിക്കേണ്ട ഈ കാര്യം ........ Things to Do Before 30

വാഹനം ഓടിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ലൈറ്റ് കാര്യങ്ങൾ Headlight need to know