Tuesday 18 August 2015

Nurture Nature for Better Future: Data & information - the boom and blame

Nurture Nature for Better Future: Data & information - the boom and blameചാവക്കാട് ഹാനീഫ വധ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്ന ഈ അവസരത്തിൽ രാഷ്ട്രീയ കൊലകളുടെ കാരണങ്ങളും അവ സമൂഹത്തെ എതു വിധത്തിൽ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമല്ലേ ?

എല്ലാ കൊല കലക്കും മിക്കവാറും കാരണമാകുന്നത് കിട മത്സരം ,മദ്യം സ്വത്തു തർക്കം ലഹരി പണത്തോട് ,മണ്ണിനൊട് ,പെന്നീനോട് ,അധികാരത്തോട് ,കോപം മത സ്പർധ മാനസിക രോഗങ്ങൾ മാനുഷിക മൂല്യങ്ങളോടുള്ള അവഗണന എന്നിവയാണല്ലോ  ഇവയിലധികവും പരസ്പരം ബന്ധപെട്ടിരിക്കുന്നു  ഇവിടെയും അക്കാര്യങ്ങളിൽ ചിലത് തന്നെയാണു മുഖ്യ പ്രതികൾ  കിട മത്സരം ,അധികാരത്തോട് ,പണത്തോടുള്ള ആര്ത്തി ,ത്വരകമായി ലഹരിയും

ലഹരി ഇരകളെ കുറിച്ചോ ,പ്രത്യാഘാതത്തെ കുറിച്ചോ മനുഷ്യ മനസിന്റെ ബോധത്തെ ബാധിക്കുന്ന മുഖ്യ പിശാചാണു ഈ പിശാചുകളാണു യഥാർത്ത കൊലയാളികൾ

ഏതെങ്കിലും കൊല നടന്നാൽ ,അതിൽ കൊലയാളിക്കോ കൊല്ലപെട്ടവർക്കോ എന്തെങ്കിലും രാഷ്ട്രീയ ബന്ധം ഉണ്ടെങ്കിൽ രാഷ്ട്രീയക്കാർ അവ രാഷ്ട്രീയ കൊല പാതകം എന്നാ ലേബൽ നല്കി മുതലാക്കും അവിടെ മനുഷ്യത്തിന്നോ ധാർമികതക്കോ വലിയ പ്രസക്തിയില്ല ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരം സംഭവം സ്വന്തം നേട്ടത്തിന്നായി കഴിയും വിധം വിനിയോഗിക്കും മാധമങ്ങളും അവരുടെ നിലക്കനുസരിച്ചു നിലപാടുകൾ അനുസരിച്ചു കൊലകൾ നല്ല ഒരു സാധ്യതയായി വേണ്ടത്ര പ്രചരണം നടത്തും

ഹനീഫ വധത്തിൽ മിക്ക രാഷ്ട്രീയ കക്ഷി നേതാക്കളും ഹനീഫയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ എത്തിയെന്നത് ഒരു പ്രത്യെകതയുണ്ട് മിക്കയിടങ്ങളിലും സംസ്ഥാന തല നേതാക്കൾ സന്ദർശനം നടത്തുന്നത് സ്വന്തം പാർട്ടിക്കാർ കൊല്ലപ്പെടുമ്പോൾ മാത്രമാണു എന്നാൽ ഇവിടേക്ക് ഭരണ /പ്രതിപക്ഷ സംസ്ഥാന നേതാക്കൾ ആശ്വാസ വാക്കുകളായി എത്തിയത് രാഷ്ട്രീയ മുതലെടുപ്പു ലാക്കാക്കി മാത്രമാണോ ?അനാതരാക്കപ്പെട്ട  ആ പിഞ്ചു ബാലികമാരോടുള്ള ,വൃദ്ധ മാതാവിന്നോടും നിരാശരായ വിധവയോടും മാനുഷിക പരിഗണന കൊണ്ടോ എന്നതിൽ സംശയിക്കെണ്ടതുണ്ടോ ?

മാനുഷികതയാണു അവരെ അങ്ങോട്ടെത്തിയതെന്ന് കരുതാനാണെനിക്കു താത്പര്യം അതായിരിക്കണം നേതാക്കളുടെ മുഖ്യ പരിഗണന കൊലയാളി ആരായാലും ഇരകളെ ആശ്വസിപ്പിക്കുന്ന മാനുഷിക മുഖം നേതാക്കളിൽ ഉണ്ടാകുക എന്നത് ആശാസ്യമാണു പ്രോത്സാഹിക്കപ്പെടണം അത് കൊലയാളി നായ ആയാലും നരനായാലും നരിയായാലും ,നാഗമായാലും ,പ്രാക്രുതനായാലും പ്രക്രുതിയാലും വേണം
അങ്ങനെ ആകുമ്പോൾ സംസ്ഥാന നേതാക്കൾ സന്ദർശിക്കുക എന്നത് പ്രായോഗികമാകില്ല അതിന്നാൽ പ്രാദേശിക നേതാക്കളെ ഈ ഉത്തവാദിത്വം എല്പ്പിക്കുകയല്ലേ ഇന്നത്തെ ജനകീയ രീതി ? കൂടുതൽ അഭികാമ്യം ?

ജനകീയ നേതാക്കൾ ഇത്തരം സന്ദര് ശനം  നടത്തുന്നത് ജനത്തെ പ്രതിനിധീകരിച്ചാണു ,ജനത്തിന്റെ പണം കൊണ്ടാണു ഇത്തരം ആശ്വാസ സന്ദർശനം നടത്തുന്നതു

ഹനീഫ വധത്തിൽ പ്രതിഷേധ ഹർത്താൽ ചാവക്കാട് ദേശത്തിൽ ഒതുക്കി നടത്തിയതു ഒരു നല്ല പ്രവണതയാണു  ഹർത്താൽ ഒഴിവാക്കുന്നതിലെക്കുള്ള ഒരു ചെറു കാൽ വെപ്പായിതിനെ കാണാമോ?
ഇരകൾക്കുടനെ ആശ്വാസ നടപടികൾ എത്തിക്കുന്നതിന്നും കക്ഷി രാഷ്ട്രീയ ,മത വർഗീയ ലിംഗ പരിഗണകൾ കൂടാതെ എത്രയും വേഗം കൊടുക്കുന്നതിനു നടപടികൾ വേണം നടപടികൾ വേണം അത് ഔദാര്യമെന്ന നിലക്കല്ല ,നിയമപ്രകാരം ഉള്ള അവകാശം എന്നാ നിലക്കാവണം  കഴിയുന്നിടത്തോളം കൊലക്കു ഉത്തരവാദികളായവരുടെയും അവരുടെ അട്ടുത്തു ബന്ധപെട്ടവരിൽ നിന്ന് ഈടാക്കുന്ന നിയമം ഉണ്ടാക്കാൻ താമസം പാടില്ല

മുഹമദലി തൈക്കാട് ഗുരുവായൂര് 18/8/2015

No comments:

Post a Comment