Friday 24 July 2015

ഹൈ. ജഡ്ജിയുടെ പരാമർശം ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കന്റെ ഓരിയിടൽ: മന്ത്രി കെ.സി.ജോസഫ്

ഹൈ. ജഡ്ജിയുടെ പരാമർശം ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കന്റെ ഓരിയിടൽ: മന്ത്രി കെ.സി.ജോസഫ്
അധികാര സ്ഥാനതതിരിക്കുന്നവർ  ,നേതാക്കൾ നിയമം നടപ്പിലാക്കുന്നർ ,വ്യഖ്യാനിക്കുന്നവർ,,നിർമിക്കുന്നവർ ,അഭിപ്രായം പറയുമ്പോൾ ,സാധാരണക്കാരേക്കാൾ വളരെ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്
അവരുടെ വാക്കുകൾക്കു ,അഭിപ്രായങ്ങൾക്ക് ,സാമാന്യ ജനം മാത്രമല്ല ,പ്രമുഖരും സമൂഹത്തിന്റെ താക്കോൽ സ്ഥാനത്ത്തിരിക്കുന്നവരും വില കൽപ്പിക്കുന്നുണ്ട് അവരുടെ വാക്കുകളും പ്രവർത്തനങ്ങളും ,അവരുടെ സ്ഥാനത്ത്തിന്നും ,സ്ഥാപനത്തിന്നും സംഘടനക്കും യോജിക്കുന്ന അന്തസ്സുള്ളതാവണം    ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും

ഇക്കാര്യം തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ വൃത്തങ്ങളിൽ ദർശിക്കാവുന്നതാണു
ആരും ഒരു കാര്യത്തിന്റെ പേരില് ആ കാര്യം ഉണ്ടായതു ഒരു പ്രത്യേക സംഘടനയിലെ ,സ്ഥാപനത്തിലെ ,സമുദായത്തിലെ ,വിഭാഗത്തിലെ ,മതത്തിലെ ,രാഷ്ട്രീയ കക്ഷിയിലെ ,സ്ഥലത്തിലെ ,വകുപ്പിലെ ,വിഭാഗത്തിലെ ,ഒന്നോ ,രണ്ടോ വ്യക്തികളിൽ നിന്നുണ്ടായതാണെന്ന കാരണത്താൽ ,ആ പ്രത്യേക സ്ഥാപനത്തെ ,കൂട്ടത്തെ അടച്ചു ആക്ഷേപിക്കരുത് അതൊരു തെറ്റായ ,പ്രവണതയാണു ശരിയായ രീതിയല്ല അപക്വ വിലയിരുത്തലാണ്

ഉദാഹരണമായി ഒരു ന്യായാധിപൻ,അല്ലെങ്കിൽ ചിലർ, ഒരു വിധി ,ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ,തെളിവുകളും വസ്തുതകളും വിശദ വിശകലനം ചെയ്യാതെ പ്രസ്താവിക്കുന്നു ,അല്ലെങ്കിൽ ഇറക്കി എന്ന കാരണത്താൽ എല്ലാ ന്യായാധിപന്മാരും അത്തരക്കാരാണെന്ന നിഗമനം ,പ്രഖ്യാപനം ശരിയോ ?

No comments:

Post a Comment