Wednesday 22 July 2015

അധികാരികൾ ശ്രദ്ധിക്കുക നായയെ സൂക്ഷിക്കുക


അധികാരികൾ ശ്രദ്ധിക്കുക നായയെ സൂക്ഷിക്കുക എന്നാ സൂചന വാക്കുകൾ എല്ലായിടത്തും എത്ര അപകടങ്ങൾ നായ വാഹനത്തിനു മുന്നില് ചാടി സംഭവിക്കുന്നു ?
സ്കൂൾ വിട്ടു വരുന്ന വഴിക്ക് നായയുടെ കടിയെറ്റ വിദ്യാർത്തി ഒരു മാസത്തെ ആസ്പത്രി വാസ ശേഷം മരിച്ച വിവരം ഇന്നലത്തെ പത്രത്തിൽ കണ്ടവർ എന്ത് കൊണ്ടു മൌനം കൊള്ളുന്നു ആ കുഡുമ്പത്തിന്റെ കൊടും ദുഖത്തിന്നു ഉത്തരവാദി ആര്?

എന്ത് കുറ്റ ക്രിത്യത്തിന്നും ,ദുര്യോഗങ്ങൾക്കും ദുഘട സംഭവങ്ങളുടെയും ഇരകള്ക്ക് വാരി കോരി കൊടുക്കുന്നവർ ,ആനയും അമ്പാരിയുമായെത്തി ആശ്വാസ നടപടി പ്രഹസനം നടത്തുന്നവർ ഇതെന്തു കൊണ്ടു കാണുന്നില്ല
ഇവർ ഈ സംഭവത്തിൽ അനുശൊചനം ,അനുഭാവം അനുകമ്പ പ്രകടിപ്പിച്ചത് ആരും ബോധ പൂർവ്വം റിപ്പോര്ട്ട് ചെയ്യാതെയോ ? ഞാൻ കാണാതെയോ ? ആരും ഇന്നലത്തെ മനോരമ പത്രത്തിൽ കണ്ട ആ ദാരുണ വാർത്ത പെരുന്നാൾ ആഘോഷത്തിന്നിടയിൽ കണ്ടില്ലെന്നോ ?
കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയോ 19/7/2015


ഇരുപതിനായിരത്തിലധികം പേരുടെ ജീവൻ ഒരു
വർഷം ഹനിക്കുന്ന തെരുവ് നായ പ്രശ്നം പരിഹരിക്കനെന്താ
ഇതത്രയും അമാന്തം?
,നിയമ തടസ്സമുണ്ടെങ്കിൽ നിയമം മാറ്റാൻ മാത്രം പ്രാധാന്യമില്ലാത്തതാണോ?
ഈ പ്രശ്നം?
തെരുവിലെ പട്ടികളെ വന്ദീകരിച്ചു തെരുവിൽ തന്നെ വിടാനാണത്രെ പരിപാടി തെരുവ് പട്ടികൾക്കും അവകാശപ്പെട്ടതാണത്രെ തെരുവിൽ നടക്കും മനുഷ്യരെ ആക്രമിക്കാനും അവകാശമുണ്ടോ? ആക്രമികളെ വെറുതെ വിടാനാണൊ നിയമം ഉള്ളതു അതോ പട്ടികൾക്കും ജയിലും പരിപാടിയുണ്ടോ ? അക്രമികൾക്ക് സംരക്ഷണം കൊടുക്കും സർക്കാർ പരിപാടിയിൽ അക്രമത്തിനു ഇരയായ വർക്ക് ആശ്വാസ നടപടികള്ക്ക് വകുപ്പുണ്ടോ ?
പാമ്പുകളെയും മറ്റും പിടികൂടിയാൽ വനം വകുപ്പുകാർ കാട്ടിൽ കൊണ്ടു പോയി തള്ളും പോലെ പട്ടികളെയും നാടു നീക്കാൻ നിയമം ഉണ്ടാക്കി കൂടെ?

എത്ര ജനപ്രതിനിധികൾ ,എത്ര കക്ഷികൾ ഇത്രയും ജീവൻ ഹനിച്ച ഈ ജീവൽ പ്രശ്നം പരിഹരിക്കാൻ ലോക സഭയിൽ ഇക്കാര്യം ഉന്നയിച്ചു ഇന്ത്യയിൽ പട്ടികൾ പൗരന്മാരെക്കാൾ അവകാശമുള്ളവരോ ? അക്രമത്തിന്നിരയായി അകാല ചരമം അടഞ്ഞവർ പട്ടികളെക്കാൾ പരിഗണന അർഹിക്കാത്തവരോ?
അവർക്കായി എന്ത് പരിപാടി ?
ജന്തു ബന്ധുക്കളെ ,സ്നേഹികളെ , മനുഷ്യത്വം ഉള്ളവരെ
പട്ടി മാംസം കയറ്റുമതി സാധ്യത ആരായാമോ ? അല്ലെങ്കിൽ ഉപേക്ഷിക്കപെട്ട മൃഗങ്ങളാൽ തെരുവ് നിറയാൻ സാധ്യത കണക്കിലെടുത്തു മനുഷ്യർക്ക് സ്വസ്ത ജീവിതത്തിനു വഴി ഒരുക്കാമോ ?
മുഹമദ് അലി തൈകാട് ഗുരുവായൂര്




തെരുവിലെ പേ പട്ടികളെ പോലും കൊല്ലാൻ പാടില്ല എന്നാണു ചില പട്ടി പശു പ്രേമികളുടെ നിർദേശം തെരുവ് അവർക്ക് കൂടേ അവകാശപ്പെട്ടതാണു പോലും അവര്ക്ക് പ്രതിരോധ കുത്തി വെപ്പ് അവരെ എവിടെ നിന്ന് കിട്ടിയോ അവിടെ നിന്ന് തന്നെ കൊണ്ടു വിടണം എന്നാണത്രേ മേലാവിലെ ഉത്തരവ് കോടതി നിർദേശവും ഉണ്ടത്രെ നിയമം പാലിക്കാൻ ബാധ്യത ഉള്ളവരെ ജാഗ്രതൈ കോടതി അലക്ഷ്യമെന്ന ഘട്ഘം താങ്കളുടെ തലയ്ക്കു മുകളിൽ ഉണ്ടെന്നു ഉണർത്തുന്നു

അടുത്തു തന്നെ പ്രതീക്ഷിക്കാവുന്ന ഉത്തരവ് കാത്തിരിക്കുക
മത്സ്യങ്ങളുടെ സ്വതന്ത്ര വിഹാരത്തിന്നുള്ളതാണു പാരാവാരം മത്സ്യം ഒരു അവതാരമാകാൻ ഭാഗ്യം സിദ്ധിച്ച ജീവിയാണ് ആർത്തിപൂണ്ട ആൾക്കാർ ആഴിയിലെ മത്സ്യത്തെ മുഴുവൻ പിടിച്ചു കശാപ്പു ചെയ്യുന്ന ഹിംസ്ര ജന്തുക്കളാണു അവർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ദുഷ്ടരാണു
മത്സ്യത്തെ വളർത്താനല്ലാതെ പിടിക്കുന്നവരെ ജയിലിൽ അടക്കുന്നതാണു

മൽസ്യവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ മറ്റു തൊഴിലുകൾ അഭ്യസിക്കണം യോഗാഭ്യാസം ,മന്ത്ര തന്ത്രം സന്യാസം ജ്യോതിഷം മേഖലകളിൽ ധാരാളം തൊഴിൽ സാധ്യതകൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് യഥാ വിതി വിനിയോഗിക്കണം

കൊതുക് പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ് അവയില്ലെങ്കിൽ പാരാഗണനം നടക്കില്ല തന്മൂലം ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നം കണക്കിലെടുത്ത് കൊതുക് നശീകരണം നിരോധിച്ചിരിക്കുന്നു

മൂഷിക വർഗത്തെ നശിപ്പിക്കാനുള്ള മനുഷ്യ പ്രയത്നം ദേവ കോപത്തിന്നിടയാക്കിയതായി സംശയിക്കുന്നു ഉടനെ ദേവ പ്രശ്നം വെച്ചു പരിഹാര നടപടികൾ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

ഇതെല്ലാം പ്രശ്നം വെച്ചു കണ്ട സത്യമാണ് പരിഹാരം ഇല്ലാത്തവയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക


1 comment:


  1. ഇരുനൂറ്റി അമ്പത്തിയേഴു നിരപരാധികളെ നിഷ്കരുണം കൊലപ്പെടുത്തിയതിന്നു കൂട്ടു നിന്ന യാക്കൂബ് മേമനെ ,കാലപുരിക്കയക്കാൻ അശ്രാന്ത ,പരിശ്രമം നടത്തി ,വളരെ കാര്യക്ഷമമായി ,പ്രവർത്തിച്ചവരെ അനുമോദിക്കാതിരിക്കുന്നത് അക്ഷന്തവ്യ രാജ്യ ദ്രോഹമമല്ലേ ? രാപകൽ വ്യത്യാസമില്ലാതെ ,ഊണും ഉറക്കവുമില്ലാതെ പ്രവർത്തിച്ചവർക്ക് എന്ത് സമ്മാനം കൊടുത്താലാണ് അധികമാകുക
    ഇരുപതിനായിരത്തിലധികം പേരെ വർഷം തോറും കൊന്നു കൂട്ടി ,ഇനിയും ഞങ്ങളോട് കളിക്കാനാരാ ഉള്ളതെന്ന ഹുങ്കോടെ ,ഞങ്ങളിനിയും ഞങ്ങള്ക്കിഷ്ട പ്രകാരം നിങ്ങളെ പീഡിപ്പിക്കും ,കൊല്ലും എന്ന ധിക്കാരത്തോടെ തെരുവിൽ ഓരിയിടുന്ന നായകളെ കാണാത്തതെന്താണു അധികാരികളേ ?

    അധികാരികൾ ഇക്കാര്യത്തിൽ ,മേമനെ കൊന്നതിൽ കാണിച്ച കാര്യക്ഷമത കാണിച്ചിരുന്നെങ്കിൽ എന്നാണു തെരുവ് നായകളെ പേടിച്ചു ,അന്നം തേടാൻ ,വിദ്യ നേടാൻ ,തെരുവിലൂടെയുള്ള നടത്തം അല്ലാതെ ആശ്രയമില്ലാത്ത ദുർബലരായ വൃദ്ധരും ,അംഗ പരിമിതരും ആശിക്കുന്നതും അപേക്ഷിക്കുന്നതും
    തെരുവ് നായകളെ വന്ധീകരിക്കാൻ ചിലവഴിക്കുന്ന തുകക്ക് മാർഗം കാണുന്നവർ തെരുവ് നായകളാൽ പീഡിപ്പിക്കപെട്ട് ,നരക യാതന പേറി ജീവിക്കുന്ന ഇരകളേയും ,അവരുടെ ആശ്രിതരെയും കാണാത്തതെന്താ ?

    നിയമത്തിനു കണ്ണില്ല എന്ന് പറയുന്നത് ശരിയ്യോ?

    ReplyDelete