Friday 3 July 2015

പോരാട്ടവും പോരും നിർത്താൻ പോരാട്ടം സംഭവാമീ യുഗേ യുഗേ


http://pmmohamadalis.blogspot.in/


നാളെ മുസ്ലീംകൾ ബദർ വിജയം ഓർമിക്കുന്ന ദിനമാണ് അധികം പേരും ആ വിജയത്തിന്റെ പൊരുളരിഞ്ഞല്ല ആ ദിനം ഓർക്കുന്നത്
ചിലരതിനെ വീര ശൂര ഭടന്മാരെ ആരാധിക്കും വിധം ആടി പാടി പുകഴ്ത്തൂന്നതിലൂടെ ഓര്ക്കുന്നു
ചിലരതിനെ മുസ്ലിം വ്യാപനത്തിന്നു തുടക്കം കുറിച്ച യുദ്ധ വിജയങ്ങളുടെ നാന്ദിയായി വ്യാജമായി ചിത്രീകരിക്കുന്നു

ഈ അവസരത്തിൽ ബദരിനെ കുറിച്ചു വ്യക്ത കാഴ്ചപ്പാടു ഉണ്ടാക്കാൻ ഒരളവ് വരെ സഹായിക്കുന്നതാണ് ലേഖനവും അതിന്നു കമെന്റായി വന്ന
വി ടി അബ്ദുള്ള കോയ തങ്ങളുടെ വിവരണം വളരെ വിശദമായി വിവരിക്കുന്നുണ്ട് എല്ലാം അതെ പടി ആരും ഉൾകൊള്ളരുത് സത്യം ആര് പറഞ്ഞാലും അംഗീകരിക്കേണ്ടേ അതല്ലേ യുക്തി

കഴിയുന്നവർ മുഴുവനും വായിക്കുക കമെന്റു കേൾക്കുക

ജീവ ഹാനി വരുത്തുന്നത് കൊടും കുറ്റമെന്നു ഉത്ഘോഷിക്കും മതങ്ങൾ തന്നെ യുദ്ധം ധർമമായി അംഗീകരിക്കുകയോ പല യക്തി വാദികളും ചോദിക്കുന്ന ചോദ്യമാണ് മതമാണ്‌ എല്ലാ യുദ്ധങ്ങൾക്കും അനർത്തങ്ങൽക്കും അക്രമങ്ങൾക്കും കാരണമെന്ന അസത്യവും യുക്തിവാദികളുടെ ഒരു സ്ഥിരം പല്ലവിയാണ്
ധർമ പരിപാലനത്തിന്നു അനിവാര്യമാണെങ്കിൽ യുദ്ധവും ധാര്മികമാവാം എന്ന സന്ദേശമാണു ബദരും മറ്റു ഇസ്ലാമിക യുദ്ധങ്ങളും നല്കുന്നത് ഈ സന്ദേശം തന്നെയാണു മഹാ ഭാരതവും ഗീതയും രാമായണവും നല്കുന്നത്
എന്നാൽ ഇന്നത്തെ യുദ്ധങ്ങളും ജിഹാദുകളും ആ ലക്‌ഷ്യം വെച്ചു ആ മാതൃകയിലുള്ള വയാണൊ എന്നത് ചിന്തനീയമാണ്

വൈരുധ്യം എവിടെയും കാണാമല്ലേ അതാണു ജീവിതം സുഖം ദുഃഖം ജീവിതത്തിലുട നീളം കാണാം രാത്രിയും പകലുമെന്ന പോലെ
അതൊരു ജൈവ ലൌകിക പ്രതിഭാസമല്ലേ ? അനുകൂല പ്രതികൂല സാഹചര്യങ്ങൾ ക്രിയാത്മ നശീകരണ ശക്തികൾ അവയുടെ പ്രതീകാത്മ ചിന്തയല്ലേ ദൈവിക ചിന്തയും പൈശാചിക ചിന്തയും
യുദ്ധവും സമാധാനവും എല്ലാം ജീവിതത്തിൻ വിവിധ മുഖങ്ങൾ
സമാധാനം സ്ഥാപിക്കാൻ സത്യം നില നിർത്താൻ പോരാട്ടം

No comments:

Post a Comment