Monday 8 June 2015

മാഗിയിലെ വിഷം ഞാന്‍ കണ്ടെത്തി, ക്രഡിറ്റ് ബോസ് അടിച്ചു മാറ്റി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

മാഗിയിലെ വിഷം ഞാന്‍ കണ്ടെത്തി, ക്രഡിറ്റ് ബോസ് അടിച്ചു മാറ്റി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാഗി നൂഡിൽസ് നിരോധനം ഉയര്ത്തുന്നത് നിരവധി വിശ്വാസ പ്രശ്നങ്ങളല്ലേ ?
പ്രശസ്ത ആഗോള കമ്പനിയായ നെസ്ലയുടെ ഗുണ നിലവാരത്തിലുള്ള ജന വിസ്വാസമല്ലേ മാഗി എന്നാ ഉത്പന്നത്തിനു ഇത്ര ഉപയോഗവും പ്രചുര പ്രചാരവും ഉണ്ടാകുവാൻ കാരണം ?
ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് നെസ്ലെ ജനങ്ങളെ ചതിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത് എന്നല്ലേ ? ഇത് ഈ കമ്പനിക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസ് ചാര്ജ് ചെയ്യാൻ മതിയായ കാരണമല്ലേ ?
ഭകഷ്യ വസ്തുക്കളിൽ മായം ചേർക്കൽ എന്ന വൻ ക്രിമിനൽ കു റ്റമല്ലേ , ഈ വമ്പൻ വൻതോതിൽ നാളിതു വരെ ചെയ്തു കൊണ്ടിരുന്നത് ?
ഇത്തരം മറ്റെത്ര വസ്തുക്കൾ വിപണി അടക്കി വാഴുന്നുണ്ടാകുമെന്ന ജന ആശങ്ക അസ്ഥാനത്താണോ?
നാളിതു വരെ ഈ വിളയാട്ടം അനുവദിച്ച ,കണ്ടില്ല എന്ന് നടിച്ച ബന്ധപ്പെട്ട അധികാരികളുടെ വിശ്വാസ്യതയും സംശയത്തിൻ നിഴലിലല്ലേ ?
നാളിതു വരെ  ദോഷമൊന്നുമില്ലെന്ന വിശ്വാസത്താൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഉപയോക്താക്കളുടെ ഭാവി ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റാൻ ബന്ധപ്പെട്ട എല്ലാവർക്കും ബാധ്യതയുണ്ട്

മറ്റു പാക്കേജിട് ഭക്ഷ്യ വസ്തുക്കളിൽ ഇത്തരം ദോഷകര വസ്തുക്കൾ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കാൻ കഴിയും ?
സംശയത്തിൻ നിഴലിലുള്ള അധികാരികളുടെ നഷ്ട പെട്ട വിശ്വാസ്യതയും വീണ്ടെടുക്കാൻ ബോധപൂർവ അടിയന്തിര നടപടികൾ ആവശ്യമാണു
8/6/2015

No comments:

Post a Comment