Wednesday 8 April 2015

ഹർത്താൽ ശരണം അശരണരെ ഒതുക്കാൻ ഹരം


ഹർത്താൽ ഹർത്താലുകളെ പെറ്റു പൊറ്റി വളർത്തും
ഹർത്താൽ ചരിത്രപരമായ ഒരു ഭൌതിക വൈരുദ്ധ്യം
ഹർത്താൽ ഒരു തന്തയില്ല താന്തോന്നിത്ത തന്ത്രം
ഹർത്താൽ ഒരു താത്വിക പരിണാമ സിദ്ധി
ഹർത്താൽ അന്തമില്ലാത്ത ഒരു ആചാരം
ഹർത്താൽ ദുരാചാരം ദുര്വൃത്തികൾക്ക് ഒരു മറുമരുന്നു
ഹർത്താൽ വിഷമയം വിഷമകരം വിസ്മയകരം
ഹർത്താൽ വിഷം ഹരിക്കും വിഷഹാരി
ഹർത്താൽ വിഷമം വന്നാൽ ആചരിക്കും ചടങ്ങു
ഹർത്താൽ ആചാര്യൻ ആരെന്നു ആർക്കറിയണം
ഹർത്താൽ എന്തിനെന്നു ആർക്കറിയണം
ഹർത്താൽ മരിച്ചവരോട് ആദരം പ്രദർശിപ്പിക്കാനാവാം
ഹർത്താൽ കൊന്നവനോട് പ്രതിഷേധം പ്രകടിപ്പിക്കാനാവാം
ഹർത്താൽ ആഹ്വാനം ചെയ്യുന്നവന്നു ആളാകാനാവാം
ഹർത്താൽ ആളുകൾ അനുകൂലിക്കുന്നില്ലെങ്കിലും ആർക്കു നഷ്ടം
ഹർത്താൽ ആഹ്വാനം ചെയ്യുന്നവര്ക്കെന്തു നഷ്ടം
ഹർത്താൽ നേട്ടം ആർക്കു ആഹ്വാനം ചെയ്യുന്നവർക്കോ
ഹർത്താൽ നഷ്ടം സമൂഹത്തിന്നോ ,ആഹ്വാനം ചെയ്യുന്നവർക്കോ
ഹർത്താൽ ആവാം ഹർത്താലിന്നെതിരെ ,ഹർത്താലിന്നായി ഹർത്താൽ
ഹർത്താൽ ഹാ എന്തൊരു ഹരം എന്തൊരു പരിഹാരം

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
മദാലസ കോഴ കേസ് മടുത്തപ്പോൾ ,പാളിയപ്പോൾ
മദ്യ കേസ് ,അത് പാളിയപ്പോൾ മദ്യ കോഴ കേസ്
മദ്യ കേസ് മടുത്തപ്പോൾ ഹർത്താൽ
മദ്യവും മയക്കു മരുന്നും അഴിമതിയും അഴകൊഴംബാൻ
അടിയും പിടിയും എല്ലാ പാപത്തിനും പരിഹാരം
പലഹാരം ,ഹരം പകരും ഹർത്താൽ
ചിലവില്ല ഹരം ഹർത്താൽ ,ഹരം പകരും
ലഹരി ഹരം മദലാസ ഹരം അഴിമതി അധികാര ഹരം

No comments:

Post a Comment