Saturday 28 February 2015

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ? നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണെന്ന വിശ്വാസം ഉണ്ടായാൽ നല്ലതാ   വിശ്വാസങ്ങൾ എല്ലാം സത്യമാവണം എന്നില്ല  അവ അപൂർണമായിരിക്കാം ,എന്താണു പരിപൂർണ സത്യം എല്ലാവരും അല്പം മാത്രമല്ലേ അറിയുന്നുള്ളൂ എല്ലാ വശവും കാണാൻ കഴിവ് ആർക്കാനുള്ളത്  ചരിത്രവും ശാസ്ത്രവും അപൂർണമല്ലെ  ഓരോരുത്തരും അറിഞ്ഞ വിധത്തിൽ വിശ്വസിക്കുന്നു പ്രവർത്തിക്കുന്നു 
ചരിത്രം സത്യത്തെ സ്വാർത്ഥ താത്പര്യാർതമുള്ള ഒരു കഥയാണ് കതനമാണു
എന്തിനു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവം തന്നെ നാലാൾ നാല് വിധത്തിലല്ലേ മനസിലാക്കുക വിവരിക്കുക
നല്ല വശങ്ങളെ കാണുക സ്വായത്തമാക്കുക ചീത്ത വശങ്ങളെ തിരസ്ക്കരിക്കുക അത് മദർ തെരേസയുടെ കാര്യത്തിലായാലും ,വള്ളിക്കാവിൽ അമ്മയുടെ കാര്യത്തിലായാലും മഹാത്മാ ഗാന്ധിജിയുടെ കാര്യത്തിലായാലും ,ഗൊദ്സെയുടെ കാര്യത്തിലായാലും മാർക്സിന്റെ കാര്യത്തിലായാലും മാവോയുടെ കാര്യത്തിലായാലും മുഹമദ് നബിയുടെ കാര്യത്തിലായാലും ക്രിസ്തുവിന്റെ കാര്യത്തിലായാലും രാമന്റെ ,ബുദ്ധന്റെ  കൃഷ്ണന്റെ  അങ്ങനെ ആരുടെ കാര്യത്തിലായാലും നല്ലത് സ്വീകരിക്കുക അനുകരിക്കുക ചീത്ത തിരസ്കരിക്കുക  അതാണു മതം പറയുന്നത് യുക്തി പറയുന്നത് 

Thursday 19 February 2015

/ മദ്യം മയക്കു മരുന്ന് കള്ള പണം കയ്ക്കൂലി

/

മദ്യം മയക്കു മരുന്ന് കള്ള പണം കയ്ക്കൂലി ഗുണ്ട വിളയാട്ടം ഇപ്പോൾ കൊലകുറ്റവും ആരോപിക്കപ്പെട്ട നിസാം എല്ലാ കുറ്റങ്ങൾക്കും ഉടനെ ശിക്ഷക്കർഹനാവട്ടെ  നമ്മുടെ നാട്ടിൽ ഇത്തരം നിരവധി കുറ്റ കൃത്യങ്ങൾ  നടക്കുന്നു നീചമായ ഇത്തരം കുറ്റങ്ങളെ കുറിച്ച് കുറെ കോലാഹലങ്ങളും കുറച്ചു കാലത്തേക്ക് മാധ്യമങ്ങളിലും പൊതു വേദികളിലും മുഴങ്ങി കേൾക്കാം   ഇത്തരം അപലനീയ ആപത്കര പ്രവണതകൾ ആവര്ത്തിക്കുന്നത് അവയുടെ എണ്ണവും നിരക്കും കൂടി വരുന്നത് നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ,നിയമ നിർവഹണ ത്തിന്റെ  അപാകതയിലെക്കാണു  വിരൽ tചൂണ്ടുന്നത് സമൂഹത്തിന്റെ പൊതു മൂല്യ ച്യുതിയിലെക്കും

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ വരുന്ന കാല വിളംഭം തെളിവ് നശിപ്പിക്കാൻ ,സ്വാധീനങ്ങൾ ചെലുത്താൻ ഇടയാക്കുന്നു കാലം കഴിയുമ്പോൾ കുറ്റ ക്രിത്യത്തൊടുള്ള രോഷത്തിന്റെ തീക്ഷ്ണത കുറയുന്നു  കാല വിളംഭം കുറ്റവാളികൾക്കു വീണ്ടും കുറ്റം ചെയ്തു കൂടുതൽ പണം സബാദിച്ചു കുറ്റം ഇല്ലാതാക്കാൻ ,ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അവസരമൊരുക്കുന്നു കൂടുതൽ അഴിമതികൾക്കു കളമൊരുക്കുന്നു അഭിഭാഷകർക്കും അത് ഹിതകരമാണു അവ ,കാല വിളംഭം വ്യവഹാരങ്ങളുടെ എണ്ണം കൂട്ടും അഭിഭാഷകരുടെ അവരെ ആശ്രയിക്കുന്നവരുടെ  വരുമാനം കൂട്ടും
കാല വിളംഭം കോടതികളിൽ ജോലി ഭാരം കൂട്ടും നീതി നീട്ടി വെക്കലാണു പരിണത ഫലം  നീതി നീട്ടി വെക്കുന്നത് നീതി നിഷേധിക്കുന്നതിന്നു തുല്യമാണെന്നു ആപ്ത വാക്യം അപ്പടി നിഷേധിക്കുന്നത് ഭൂഷണമല്ലെന്നതു ആരും സമ്മതിക്കില്ലേ ?
 ഇത്തരം സംഭവങ്ങളിൽ ത്വരിത ന്വേഷണം നടത്തി ,വേഗത്തിൽ ശിക്ഷ കൊടുക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾ തന്നെ ധാരാളം അവ വേണ്ടും വിധം പ്രവർത്തിക്കാതല്ലെ കാതലായ പ്രശ്നംആദായ നികുതി വകുപ്പ് ,എന്ഫോഴ്സ്മെന്റ്  വിഭാഗം ,രഹസ്യാന്വേഷണ വിഭാഗം ,എക്സയിസ്  വകുപ്പ്  എന്നിവ  അവരുടെ കടമ ശരിക്കു നിർവഹിച്ചിരുന്നെങ്കിൽ  കള്ള പണം ഉണ്ടാകുമായിരുന്നോ ? മദ്യ മയക്കു മരുന്ന് ലോപികൾ വിലസുമായിരുന്നോ ?

പൊതു പ്രവർത്തകർ ,മാധ്യമങ്ങൾ എന്നിവ ആത്മാർത്തതയോടെ പ്രവർത്തിച്ചാൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുമോ ?

ഇത്തരം നിഷ്ടൂര ക്രിത്യങ്ങളുടെ ഇരകളെ സംരക്ഷിക്കാൻ സമൂഹത്തിനു ,സർക്കാരിന്നു ബാധ്യതയുണ്ട് സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നതിൽ സംത്രുപ്തിയുണ്ട്   രാഷ്ട്രീയ പാർട്ടികൾ ഇത്തരം കാര്യങ്ങളിൽ പക്ഷം പിടിച്ചു ,കുളം കലക്കി കാര്യം നേടാൻ കാണിക്കുന്ന വ്യഗ്രത ആശാസ്യമല്ല എല്ലാറ്റിലും വിവേകമാണ് ,സംയമനം ആണു നേതാക്കളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് വികാര പ്രകടനമല്ല സാമൂഹ്യ പുരോഗതിക്കുതകുക
സർക്കാരും ഇത്തരം ഇരകൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ വിവേകത്തിന്നു വികാരത്തേക്കാൾ മുൻതൂക്കം നല്കണം അതിലും നീതി നിഴലിക്കണം ജനാതിപത്യ മര്യാദ പാലിക്കണം ഇത്തരം എല്ലാ ഇരകൾക്കും സമാന ആശ്വാസം പകർന്നൊ ? ആശ്വാസ നടപടികൾ ആരംഭിച്ചൊ എന്ന് ആലോചിക്കണം  ആശ്വാസ നടപടികല്ക്കും ത്വരിത നടപടി വേണം ചട്ട കൂടു വേണം ചട്ടങ്ങൾ വേണം  ജനാതിപത്യ സർക്കാർ രാജ ഭരണ കാലത്തെ പോലെ ആശ്രിതർക്ക് വാരികോരി നല്കുന്ന ഔദാര്യമാവരുത്  ഇത്തരം ആശ്വാസങ്ങൾ  അവ ജനാതിപത്യത്ത്തിലെ  ജന അവകാശമാകണം പൌര അവകാശം ആകണം  അത് വ്യക്തമായ വ്യവസ്തകളാലാവണം      


Monday 16 February 2015

പ്രത്യാശ


പ്രത്യാശ

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin

കൈകാലുകൾ തളർന്നാലും മനസ് തളരാതെ തകരാതെ ഇരുന്നാലും മതിയെന്ന് ആശ്വസിച്ചു ജീവിക്കുന്ന അനേകരിവിടെയുണ്ടു   അവർക്ക് സമാശ്വാസം,  നല്കാൻ തണലായി സന്മനസുകളും ഉണ്ടെണ്ടെന്നതു പ്രത്യാശ പ്രതീക്ഷ തന്നെ

നമ്മളിൽ അധികം പേരും എത്ര അനുഗ്രഹീതരാണ്?  നമ്മുടെ ആരോഗ്യം ,നമ്മുടെ സമ്പത്ത് ,സൌന്ദര്യം ,സാഹചര്യം ,സൌഹൃതം ,സ്നേഹം ,സൌകര്യങ്ങൾ   എന്നിവ  എല്ലാം  നമുക്ക്  കിട്ടിയത് എങ്ങനെ? അതിൽ നമ്മുടെ പങ്ക് എന്താ  ?  പലതിനും നമ്മുടെ പങ്ക് ഇല്ലായിരിക്കാം, ,ഉണ്ടെങ്കിൽ തന്നെ വളരെ നിസ്സാരമല്ലേ ? അധികവും ,അനുഗ്രഹം അല്ലെ ? അനുഗ്രഹത്തെ നമ്മൾ ഏതു വിഭാഗത്തിൽ പെടുത്തും വിധിയോ ?ഭാഗ്യമോ ?പ്രകൃതിയുടെ വികൃതിയോ ? പരീക്ഷയോ ? പരീക്ഷണമോ ?

നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ നാമെങ്ങനെ വിനിയോഗിക്കുന്നെന്നു വിധി ദിനത്തിൽ വിലയിരുത്തപെടുമെന്നാണു വേദങ്ങൾ നമ്മെ ഉണർത്തുന്നത് നമ്മുടെ ഭാഗ്യങ്ങൾ ,അനുഗ്രഹങ്ങൾ നമ്മുടെ മാത്രം  ശ്രമ  ഫലമല്ലല്ലൊ അതിനാൽ   തന്നെ നമ്മുടെ  അനുഗ്രഹങ്ങൾ ,നമ്മളെ പോലെ അനുഗ്രഹം ലഭിക്കാതവരുമായി പങ്കിടേണ്ടേതല്ലെ ? നമ്മുടെ അനുഗ്രഹങ്ങൾ ,നാം വളർത്തിയൊ ? നന്നായി വിനിയൊഗിച്ചോനമ്മുടെ അനുഗ്രഹങ്ങൾക്ക് നാം വേണ്ടും വിധം നന്ദി പ്രകാശിപ്പിക്കുന്നുണ്ടോ ?നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നാം ബോധവാന്മാരാണോഅനുഗ്രങ്ങളെ അനുഗ്രഹങ്ങളായി കാണാതെ അഹങ്കരിക്കുന്നതല്ലേ ,അനുഗ്രഹങ്ങളെ നിസ്സാരമായി അവഗണിക്കുന്നതല്ലെ  പല ജീവിത ദുരിതങ്ങൾക്കും മുഖ്യ കാരണം ?
നിർഭാഗ്യം,കഷ്ടം എന്നൊക്കെ വിലയിരുത്തുന്നതും എല്ലാം ഒരു വിധിയാണെന്നു പറയും ചിലർ  മറ്റു ചിലർ വിധിയെ പഴിച്ച്  ജീവിതം പാഴാക്കുന്നു ചിലർ എന്റെ വിധി എന്റേതല്ല അത് ദൈവം എനിക്ക് വിധിച്ചതാണു  ദൈവ വിധിയുടെ ഉദ്ദെശം എന്താണെന്നു ദൈവത്തിനെ ശരിക്ക റി യൂ ദൈവം നല്ലതേ വിധിക്കൂ ഇതൊരു പരീക്ഷണം ആണു പരീക്ഷയിൽ വിജയിക്കാൻ ഞാനെന്തും വിനയത്തൊടെ ,നന്ദിയോടെ ,സഹിക്കും എന്ന് ജീവിച്ചു കാണിക്കും ?
ഇത്തരം ജീവിതങ്ങൾ മറ്റുള്ളവർക്കു ഒരു പാടമായാണ്ദൈവം പടച്ചതെന്നാണു എന്റെ പക്ഷം ഇവരുടെ ജീവിതം തന്നെ  സഹനം തന്നെ മറ്റുള്ളവർക്കു ഒരു പ്രചോദനം ആവണം
ഉള്ളവർ ഇല്ലാത്തവരെയും പരിഗണിക്കണം ഉള്ളതിനെ കുറിച്ചു അഭിമാനിക്കുക അഹങ്കരിക്കാതെ നന്ദിപൂർവ്വം സന്തുഷ്ടരായി ജീവിക്കുക  
ഇല്ലാത്തവർക്കും ഉണ്ടാകാം ശ്രദ്ധിക്കാത്ത നിരവധി അനുഗ്രഹങ്ങൾ ഉണ്ടാകാം  കണ്ണില്ലാത്ത്തവർക്കും കാലില്ലാത്തവർക്കും കയ്യില്ലാത്തവർക്കും കാതില്ലാത്തവർക്കും നല്ല മനസ്നല്ല ഹൃദയം ഉണ്ടെന്നതു തന്നെ വലിയ അനുഗ്രഹമല്ലേ ?
ഉള്ളതു കൊണ്ടു ഓണം പോലെ ജീവിക്കാൻ കഴിയുക എന്നത് തന്നെ ഒരു അനുഗ്രഹമല്ലേ ? അത് തന്നെ ഒരു നേട്ടമല്ലേ ? നേട്ടവും കോട്ടവും ജീവിത ഭാഗമല്ലേ ? ദുഖവും സുഖവും കലർന്നതല്ലേ ജീവിതം ? കഷ്ട നഷ്ടങ്ങൾ ഇല്ലാതെ നേട്ടം ഉണ്ടാകുമോ ? കഷ്ടങ്ങളും നല്ലതിന്നെന്നു കരുതാം ജീവതം ജീവിക്കാം നന്നായി   നന്മ വളരട്ടെ തിന്മ തുലയട്ടെ



ഭൌധിക വാദികൾക്ക് കഴിവുകൾ കാര്യക്ഷമമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന പൌര ധർമമെന്ന നിലക്ക് ഉത്തരവാദിത്വം നിർവഹിക്കാം  കഴിവുകൾ ഉള്ളവരെ അത് പ്രോത്സാഹിപ്പിച്ചു സാമൂഹ്യ നന്മക്കായി മുതൽ കൂട്ടുക എന്നത് എല്ലാ പരിഷ്കൃത സമൂഹവും പൊതു കടമയായാണ് കണക്കാക്കുന്നത് അതെ പോലെ തന്നെ  മിക്കവർക്കും ചില കഴിവുകൾ കുറവാണെങ്കിലും മറ്റു ചില കഴിവുകളുണ്ടാകാം അത് കണ്ടെത്തി വളര്ത്തി സമൂഹ നന്മക്കായി വിനിയൊഗിക്കലും സാമൂഹ്യ കടമയാണ്  അതിൽനാലാണു ഭിന്ന ശെഷിയുള്ളവർ എന്ന് വികലാംഗരെ വിളിക്കുന്നത്  ഭിന്ന ശെഷിയുള്ളവരെ സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കരുത് അത് സാമൂഹ്യ കടമയാക്കി കണക്കാക്കണം സർക്കാർ അവരെ വളര്ത്താനും സംരക്ഷിക്കാനും ഉള്ള സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോഴുള്ള സൗകര്യബ്ഗൾ വളരെ കുറവാണ്