Saturday 6 December 2014

LAVISHNESS



ആർഭാഡം അമിത വ്യയം ഒഴിവാക്കണം എന്ന മതം പണ്ടു മുതലേ പഠിപ്പിക്കുന്നതാ ,എ ങ്കിലും,പ്രായോഗിക തലത്തിൽ പല വിധ അമിത വ്യയങ്ങളും ധൂർത്തും നാം കാണുന്നു  പൊങ്ങച്ചം കാണിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവമാണ് അത് എല്ലാവരിലും അൽപ സ്വല്പം ഉണ്ടാകും അത് ആളും അർത്ഥവും അനുസരിച്ചു മാറും

വിവാഹ ധൂർത്ത്‌, ആഡംഭര കാർ വാഹനം വീട്   ആഡംഭര ,ശവസംകാര ചടങ്ങുകൾ കാട്ടി കൂട്ടലുകൾ എന്നിവ അതിൽ ചിലതാണ്  ഈ ആഡംബരങ്ങളിൽ ഒരംശം ലഭിച്ചാൽ അനേകം അവശർക്കും ആലംഭാഹീനർക്കും ആശ്വാസകരമാണെന്നു കരുതി പ്രവർത്തിക്കുന്നവർ ഉണ്ടെന്നത് ശരിയാണു എങ്കിലും ഈ ആഡംഭര പ്രവണത നിരുൽസാഹപ്പെടുത്തെണ്ടതാണൂ
ഇതിനെതിരെ ഇപ്പോൾ നേതൃത്വം പ്രതികരിക്കുന്നതിനെ പ്രകീർത്തിക്കുന്നു
സർക്കാരും സമൂഹവും ഇക്കാര്യത്തിൽ ബൊധവൽക്കരണത്തൊടൊപ്പം നിയന്ത്രണ നടപടികളും ആലോചിച്ചു നടപ്പിലാക്കണം

ഇത്തരം പൊങ്ങച്ച പ്രകടന ങ്ങളിൽ അനിവാര്യ ഘടകമാണല്ലോ പ്രശസ്ത വ്യക്തികളുടെ മഹനീയ സാന്നിധ്യം  ഇതോഴിവാക്കുന്നത് ഒഴിവാക്കുക പ്രായോഗികകമല്ല എന്തെന്നാൽ പ്രശസ്തരും കൂടുതൽ പ്രശസ്തിയെന്ന ആസക്തിയിൽ നിന്ന് മുക്തമാകാൻ പറ്റില്ലലൊ? ആയതു കൊണ്ടു അൽപ സ്വല്പ നിയന്ത്രണം അഭിലഷണീയം തന്നെ

സർക്കാരിനു കരം കൂട്ടാം പള്ളി ക്ഷേത്ര കമ്മറ്റിക്കാർക്കു പുരോഹിതര്ക്ക് ,പ്രശസ്തർക്കു പിരിവ് നിരക്ക് കൂട്ടാം

എന്തൊക്കെ ചെയ്താലും അനുകരണ സ്വഭാവം ,അസൂയ എന്നിവ ഉള്ളയിടത്തോളം നിയന്ത്രണം ദുഷ്കരമാണ് എന്ന് വെച്ച് നിയന്ത്രണം ,ബോധവല്ക്കരണം ഒഴിവാക്കാൻ പറ്റില്ല  അത് ഊർജിതപെടുത്തണം
അതിന്നു വേണ്ടിയുള്ള ഏത് നീക്കത്തെയും അവനവനാൽ കഴിയും വിധം സഹായിക്കുക സഹകരിക്കുക 

No comments:

Post a Comment