Tuesday 2 December 2014

dikkar,swalaathth,namaskaaram,or daivasamarana

http://pmmohamadalis.blogspot.in/
ദൈവ സ്മരണ  അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം

ദിക്കർ ഹൽക്ക എന്ന പല പള്ളികളിലും കൂട്ടം കൂടി ദിക്കർ ചൊല്ലി ദുആ ചെയ്യുന്ന ഒരു പരിപാടി നടന്നു വരുന്നുണ്ടല്ലോ ? അതിൽ പങ്കെടുക്കുന്ന ഭൂരിപക്ഷത്തൊടും ചോദിച്ചു നോക്കൂ എന്താണ് ദിക്കർ ? അവരുടെ ഉത്തരം ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ്റസൂലുള്ളാ   എന്ന മഹത് വചനം ഉരുവിടുക എന്നായിരിക്കും   എന്നാൽ ദിക്കർ എന്ന വാക്ക് കൊണ്ടെന്താണു അർത്ഥമാക്കുന്നതെന്ന് ആരഞ്ഞാലോ , മഹത് വാക്കുകളുടെ അർത്ഥമെന്താണെന്ന് ചോദിച്ചാലോ മിക്ക മുസ്ലിം നാമ ധാരികളെന്നു അറിയപ്പെടുന്ന തീവ്ര വിസ്വാസികളെന്ന വ്യാജേനെ എല്ലാ ദിക്കർ ഹൽക്കകളിലും  ആവേശപൂർവം ആടി പാടുന്നവർക്കും അറിയില്ലെന്നതല്ലേ വസ്തുത?

അള്ളാഹു ഒഴിക ഒരു ആരാധ്യനുമില്ല   മുഹമദ് നബി അല്ലാഹുവിന്റെ ദൂദനാണു അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ട എന്ന അർഥം അറിയുന്ന എത്ര സാധാരണക്കാർ ഉണ്ടാകും?

എത്ര പാതിരാ പ്രസങ്ങങ്കളും ആഴ്ച തോറും നടത്തും ദിക്കർ ഹൽക്കയിലെ അധര വ്യായാമവും ,നിത്യ പ്രാര്ത്ഥന ശേഷമുള്ള ദാസവിയെന്ന എന്ന ജപമാല മന്ത്രവും ,അവരെ ദിക്കറിന്റെ ,പൊരുൾ മനസിലാക്കി കൊടുക്കുവാൻ  നമ്മുടെ മൌലവിമാർക്കായില്ലല്ലോ ? അവരത് ബോധപൂർവം മനസിലാക്കി കൊടുക്കാത്തതാണോ ? അവരല്ലേ ദിക്കരിനെ മായ മന്ത്രമായി കാശാക്കി വില്ക്കുന്നത് ?   വിശ്വാസത്തിൻ വിശുദ്ദി കാണിച്ചു കൊടുക്കേണ്ട ആശാന്മാർ ഇങ്ങനെ പിഴച്ചാൽ അണികൾ പിഴക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ ?

അല്ലെങ്കിൽ നിത്യവും നമസ്കാരത്തിൽ ,അഥവാ ,യഥാർത്ത ,ദിക്രിൽ, ഉരുവിടുന്ന ഫാത്തിഹ എന്ന എറ്റവും ആവർത്തിക്കപെടുന്ന വാക്യങ്ങളുടെ അർത്ഥമെങ്കിലും അറിയുന്നവരായിരിക്കുമല്ലോ ഭൂരിപക്ഷം മുസ്ലീംകളും
മുസ് ലീങ്കൾ   യഥാർത്തത്തിൽ ,കൃത്യമായി ,അർത്ഥമ റി ഞ്ഞു നമസ്കരിക്കുന്നവരായിരുന്നെങ്കിൽ  തീവ്ര ഭീകര പ്രവർത്തകർമുസ്ലിം നാമ ധാരികൾക്കിടയിൽ പോലും ഉണ്ടാകുമായിരുന്നോ ?
ആയതു കൊണ്ടു,  പ്രിയരേ ദിക്ക്ക്കരു കളുടെ ,സ്വലാത്തുകളുടെ അർത്ഥം മനസ്സിലാക്കി നമസ്കരിക്കുന്ന ,അഥവാ അല്ലാഹുവിനെ നിത്യവും എപ്പോഴും ഓർക്കുന്ന ഒരു ഉത്തമ സമൂഹം കെട്ടിപടുക്കാനാവട്ടെ എല്ലാവരുടെയും ശ്രമം

ദിക്കറിന്റെ മാന്ത്രിക ശക്തി അപ്പോൾ കാണാം നമസ്കാരത്തിന്റെ അഥവാ ദിക്കറിന്റെ ,  മാസ്മരിക ഫലം സമൂഹ പുരോഗതിയിലും ,ധാർമിക ഉന്നമനത്തിലും വീക്ഷിക്കാം ആയതിന്നാൽ ബഹുമാന പെട്ട മഹൽ ഭാരവാഹികളെ ,മൌലവിമാരെ ,നിങ്ങൾ ഉണ്ടാക്കി എടുത്ത വേദികൾ സമുദായത്തിൽ ഈമാൻ ,വിശ്വാസം വർദ്ധിപ്പിക്കാൻ വിനിയോഗിക്കുക
നിങ്ങളെ,  വിശ്വസിക്കുന്ന അനവധി അറിവില്ലാത്തവരുന്റ്റ്‌          അവർ വഴി തെറ്റിയാൽ അതിന്റെ ഉത്തരവാദിത്വ്ത്തിൽ നിന്ന് നിങ്ങൾക്കൊഴിഞ്ഞു മാറാൻ കഴിയില്ല   ഓർക്കുക  അല്ലാഹുവിനെ ഓർക്കുക ,അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർക്കുക  അതാണു നമസ്കാരം, അതാണു ദിക്കർ
അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർത്തു ജീവിക്കുംബൊളാണു നമസ്കാരം അർത്ഥവത്താകുന്നത് ദിക്കർ സ്വർഗത്തിലേക്കുള്ള താക്കൊലാകുന്നത്
നമസ്കാരം പാപങ്ങളെയും തെറ്റുകളെയും തടയുന്ന ,സ്വർഗം പ്രദാനം ചെയ്യുന്ന  പുണ്യ കർമമാകുന്നത്  നമസ്കാരം അഥവാ ദിക്കർ എന്ന ദൈവ സ്മരണ  ആത്മാർത്തമായാൽ മതം വിഭാവനം ചെയ്യുന്ന മറ്റു നന്മകൾ തനിയെ  വരും വരേണ്ടതാണ്   അംഗ ശുദ്ധി അഥവാ വുളു  ,കുളി  എല്ലാ അംഗങ്ങളെയും ,ശരീരത്തെയും മനസിനെയും വികാരത്തെയും വിചാരത്തിനെയും  ശുദ്ധമാക്കാൻ ഉദകണം

അങ്ങനെ നിത്യ ദിക്കരിൽ , നമസ്കാരത്തിൽ  നിങ്ങൾ പറയുന്ന ശപദം അനുസരണയുള്ളവനാകാമെന്ന പ്രതിറ്റ്ന പാലിക്കുക വാഗ്ദാനം നിഷേധിക്കുന്ന കാഫിർ ആകാതിരിക്കുക

അങ്ങനെയുള്ള അനുസരണയുള്ള മുസ്ലീംകൾ ദാന ധർമ നിഷ്ടയുള്ള മുസ്ലീംകളായിരിക്കും   ദാന ധർമങ്ങളിലെ ഒരവകാശി അറിവ് പറഞ്ഞു കൊടുക്കുന്നവരും ദാന ധർമങ്ങൾ ശേഖരിച്ചു വിതരണം ചെയ്യുന്നവരാണ്


ആയതിനാൽ മഹാനീയരെ നിങ്ങൾ ചുമതല നല്ല നിലയിൽ സദുദ്ദേശ പൂർവം നിറവേ റ്റുക അത് എല്ലാവർക്കും ഭൌതിക പാരത്രിക പുരോഗതിയിലേക്ക് നയിക്കും   ഇസ്ലാം വിഭാവനം ചെയ്യുന്ന ദിക്കർ , സ്മരണ നില നിർത്തുന്നവയകട്ടെ   നമ്മുടെ പള്ളികളും ദിക്കർ ഹല്ക്കകളും നമസ്കാരങ്ങളും  അള്ളാഹു നമ്മുടെ എല്ലാ സദുദ്ദേശങ്ങളും സഫലമാക്കട്ടെ02-12-2014

No comments:

Post a Comment