Wednesday 31 December 2014

നേരമ്പോക്ക്

നേരമ്പോക്ക്  ,നേരം തീരെ പോരാത്തവർക്കും നേരമ്പോക്കു ണ്ടാകാം

നേരം പോകാത്തവർക്കു നേരമ്പോക്ക് ആശ്വാസദായകം ,ആസ്വാദ്യകരം

നേരമ്പോക്ക് പല വിധം ,കാണുന്ന നേരമ്പോക്ക് ,കാണിക്കുന്ന നേരമ്പോക്ക്

കേൾക്കുന്ന നേരമ്പോക്ക് ,കേൾപ്പിക്കുന്ന നേരമ്പോക്ക് ആടും നേരമ്പോക്ക്

പാടും നേരമ്പോക്ക് നട്ടു നനയ്ക്കും നേരമ്പോക്ക്,ചിത്രം വരക്കും നേരമ്പോക്ക്

ചിത്രം കാണും നേരമ്പോക്ക് ,പൂര പറമ്പിലും പൊതു സ്ഥലത്തും ഒത്തുകൂടും

നേരമ്പോക്ക് ,നേരം വെളുത്താൽ നേരമ്പോക്ക്

നേരം ഇരുട്ടിയാലൊ ,നേരം പുലരുവോളം നേരമ്പോക്ക്

നേരം പോക്കുന്നത് നേരായ വഴിക്കായാൽ നല്ല നേരമ്പോക്ക്

നേരം പോക്കുന്നത് തെറ്റായ വഴിക്കായാൽ അത് തെറ്റിലേക്കുള്ള പോക്ക്

നേരം പോകുന്നത് മനസിലാക്കാത്തതും നേരത്തിൻ വില മനസിലാക്കാത്തതും തെറ്റ് നേരം തീർന്നു കൊണ്ടിരിക്കുന്നു

നേരമ്പോക്കെന്ന ജീവിത യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു

നേരം കാത്തിരിക്കുന്നു ചിലർ കാലൻ വരും നേരം

ഈ വിധം ജീവിതം തീർന്നു കൊണ്ടിരിക്കുന്നു

കാല ചക്രം കറങ്ങി കൊണ്ടിരിക്കുന്നു ഈ കൊല്ലം തീരുന്നു

നേരമ്പോക്കുകൾ സമയം കൊല്ലികൽ സംഭാവിമി യുഗേ യുഗേ 29/12/2014

Monday 8 December 2014

പുരോഗതി

   http://pmmohamadalis.blogspot.in/
QUOTES
ഉറക്കം, കുറയ്ക്കൂ, ഉണരൂ, ഉയിർത്തെഴുന്നെൽക്കൂ
ഉയരൂ, ഉയരാൻ പ്രാർത്ഥി ക്കൂ,   ,പ്രവർത്തിക്കൂ
പഠിക്കൂ, വിദ്യ അഭ്യസിക്കൂ അഭ്യാസങ്ങൾ   തുടരൂ പരിശീലനം  

അഭ്യാസം, ആവർത്തനം പുനരാവർത്തനം പുരോഗതി പാതയല്ലോ09-12-2014

Sunday 7 December 2014

പ്രസ്ഥാനത്തിൻ അടിസ്ഥാനം

അവസ്ഥ, വ്യവസ്ഥ ,സ്ഥാനം, മാനം, പ്രസ്ഥാനത്തിൻ അടിസ്ഥാനം
അടിസ്ഥാനം ,,മൂല സ്ഥാനം, ,തല സ്ഥാനം ,തെറ്റിയാൽ പ്രസ്ഥാനത്തിൻ
സ്ഥാനം എവിടെ? ,മാനം എവിടെ? സ്ഥാനവും മാനവും മാനിക്കാത്ത
സ്ഥാപനം ,വ്യവസ്ഥ  സ്ഥായിയായി,സ്വസ്ഥമായി    നിലനില്ക്കുമോ ?

Saturday 6 December 2014

LAVISHNESS



ആർഭാഡം അമിത വ്യയം ഒഴിവാക്കണം എന്ന മതം പണ്ടു മുതലേ പഠിപ്പിക്കുന്നതാ ,എ ങ്കിലും,പ്രായോഗിക തലത്തിൽ പല വിധ അമിത വ്യയങ്ങളും ധൂർത്തും നാം കാണുന്നു  പൊങ്ങച്ചം കാണിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവമാണ് അത് എല്ലാവരിലും അൽപ സ്വല്പം ഉണ്ടാകും അത് ആളും അർത്ഥവും അനുസരിച്ചു മാറും

വിവാഹ ധൂർത്ത്‌, ആഡംഭര കാർ വാഹനം വീട്   ആഡംഭര ,ശവസംകാര ചടങ്ങുകൾ കാട്ടി കൂട്ടലുകൾ എന്നിവ അതിൽ ചിലതാണ്  ഈ ആഡംബരങ്ങളിൽ ഒരംശം ലഭിച്ചാൽ അനേകം അവശർക്കും ആലംഭാഹീനർക്കും ആശ്വാസകരമാണെന്നു കരുതി പ്രവർത്തിക്കുന്നവർ ഉണ്ടെന്നത് ശരിയാണു എങ്കിലും ഈ ആഡംഭര പ്രവണത നിരുൽസാഹപ്പെടുത്തെണ്ടതാണൂ
ഇതിനെതിരെ ഇപ്പോൾ നേതൃത്വം പ്രതികരിക്കുന്നതിനെ പ്രകീർത്തിക്കുന്നു
സർക്കാരും സമൂഹവും ഇക്കാര്യത്തിൽ ബൊധവൽക്കരണത്തൊടൊപ്പം നിയന്ത്രണ നടപടികളും ആലോചിച്ചു നടപ്പിലാക്കണം

ഇത്തരം പൊങ്ങച്ച പ്രകടന ങ്ങളിൽ അനിവാര്യ ഘടകമാണല്ലോ പ്രശസ്ത വ്യക്തികളുടെ മഹനീയ സാന്നിധ്യം  ഇതോഴിവാക്കുന്നത് ഒഴിവാക്കുക പ്രായോഗികകമല്ല എന്തെന്നാൽ പ്രശസ്തരും കൂടുതൽ പ്രശസ്തിയെന്ന ആസക്തിയിൽ നിന്ന് മുക്തമാകാൻ പറ്റില്ലലൊ? ആയതു കൊണ്ടു അൽപ സ്വല്പ നിയന്ത്രണം അഭിലഷണീയം തന്നെ

സർക്കാരിനു കരം കൂട്ടാം പള്ളി ക്ഷേത്ര കമ്മറ്റിക്കാർക്കു പുരോഹിതര്ക്ക് ,പ്രശസ്തർക്കു പിരിവ് നിരക്ക് കൂട്ടാം

എന്തൊക്കെ ചെയ്താലും അനുകരണ സ്വഭാവം ,അസൂയ എന്നിവ ഉള്ളയിടത്തോളം നിയന്ത്രണം ദുഷ്കരമാണ് എന്ന് വെച്ച് നിയന്ത്രണം ,ബോധവല്ക്കരണം ഒഴിവാക്കാൻ പറ്റില്ല  അത് ഊർജിതപെടുത്തണം
അതിന്നു വേണ്ടിയുള്ള ഏത് നീക്കത്തെയും അവനവനാൽ കഴിയും വിധം സഹായിക്കുക സഹകരിക്കുക 

Wednesday 3 December 2014

THE WORD

വാക്കുകൾ നോക്കി പ്രയോഗിക്കണം ,ഉപയോഗിക്കണം
അർഥം നോക്കണം അല്ലെങ്കിലത് അനർഥ മാകും
കുത്ത് ഇടേണ്ടിടടത്തേ ,ഇടാകൂ ,അല്ലെങ്കിലത് അനർഥ മാകും
കുത്ത് വാക്ക് പറയരുത് ,കുത്തരുത് ,അത് അനർഥ മാകും

Tuesday 2 December 2014

dikkar,swalaathth,namaskaaram,or daivasamarana

http://pmmohamadalis.blogspot.in/
ദൈവ സ്മരണ  അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം

ദിക്കർ ഹൽക്ക എന്ന പല പള്ളികളിലും കൂട്ടം കൂടി ദിക്കർ ചൊല്ലി ദുആ ചെയ്യുന്ന ഒരു പരിപാടി നടന്നു വരുന്നുണ്ടല്ലോ ? അതിൽ പങ്കെടുക്കുന്ന ഭൂരിപക്ഷത്തൊടും ചോദിച്ചു നോക്കൂ എന്താണ് ദിക്കർ ? അവരുടെ ഉത്തരം ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ്റസൂലുള്ളാ   എന്ന മഹത് വചനം ഉരുവിടുക എന്നായിരിക്കും   എന്നാൽ ദിക്കർ എന്ന വാക്ക് കൊണ്ടെന്താണു അർത്ഥമാക്കുന്നതെന്ന് ആരഞ്ഞാലോ , മഹത് വാക്കുകളുടെ അർത്ഥമെന്താണെന്ന് ചോദിച്ചാലോ മിക്ക മുസ്ലിം നാമ ധാരികളെന്നു അറിയപ്പെടുന്ന തീവ്ര വിസ്വാസികളെന്ന വ്യാജേനെ എല്ലാ ദിക്കർ ഹൽക്കകളിലും  ആവേശപൂർവം ആടി പാടുന്നവർക്കും അറിയില്ലെന്നതല്ലേ വസ്തുത?

അള്ളാഹു ഒഴിക ഒരു ആരാധ്യനുമില്ല   മുഹമദ് നബി അല്ലാഹുവിന്റെ ദൂദനാണു അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ട എന്ന അർഥം അറിയുന്ന എത്ര സാധാരണക്കാർ ഉണ്ടാകും?

എത്ര പാതിരാ പ്രസങ്ങങ്കളും ആഴ്ച തോറും നടത്തും ദിക്കർ ഹൽക്കയിലെ അധര വ്യായാമവും ,നിത്യ പ്രാര്ത്ഥന ശേഷമുള്ള ദാസവിയെന്ന എന്ന ജപമാല മന്ത്രവും ,അവരെ ദിക്കറിന്റെ ,പൊരുൾ മനസിലാക്കി കൊടുക്കുവാൻ  നമ്മുടെ മൌലവിമാർക്കായില്ലല്ലോ ? അവരത് ബോധപൂർവം മനസിലാക്കി കൊടുക്കാത്തതാണോ ? അവരല്ലേ ദിക്കരിനെ മായ മന്ത്രമായി കാശാക്കി വില്ക്കുന്നത് ?   വിശ്വാസത്തിൻ വിശുദ്ദി കാണിച്ചു കൊടുക്കേണ്ട ആശാന്മാർ ഇങ്ങനെ പിഴച്ചാൽ അണികൾ പിഴക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ ?

അല്ലെങ്കിൽ നിത്യവും നമസ്കാരത്തിൽ ,അഥവാ ,യഥാർത്ത ,ദിക്രിൽ, ഉരുവിടുന്ന ഫാത്തിഹ എന്ന എറ്റവും ആവർത്തിക്കപെടുന്ന വാക്യങ്ങളുടെ അർത്ഥമെങ്കിലും അറിയുന്നവരായിരിക്കുമല്ലോ ഭൂരിപക്ഷം മുസ്ലീംകളും
മുസ് ലീങ്കൾ   യഥാർത്തത്തിൽ ,കൃത്യമായി ,അർത്ഥമ റി ഞ്ഞു നമസ്കരിക്കുന്നവരായിരുന്നെങ്കിൽ  തീവ്ര ഭീകര പ്രവർത്തകർമുസ്ലിം നാമ ധാരികൾക്കിടയിൽ പോലും ഉണ്ടാകുമായിരുന്നോ ?
ആയതു കൊണ്ടു,  പ്രിയരേ ദിക്ക്ക്കരു കളുടെ ,സ്വലാത്തുകളുടെ അർത്ഥം മനസ്സിലാക്കി നമസ്കരിക്കുന്ന ,അഥവാ അല്ലാഹുവിനെ നിത്യവും എപ്പോഴും ഓർക്കുന്ന ഒരു ഉത്തമ സമൂഹം കെട്ടിപടുക്കാനാവട്ടെ എല്ലാവരുടെയും ശ്രമം

ദിക്കറിന്റെ മാന്ത്രിക ശക്തി അപ്പോൾ കാണാം നമസ്കാരത്തിന്റെ അഥവാ ദിക്കറിന്റെ ,  മാസ്മരിക ഫലം സമൂഹ പുരോഗതിയിലും ,ധാർമിക ഉന്നമനത്തിലും വീക്ഷിക്കാം ആയതിന്നാൽ ബഹുമാന പെട്ട മഹൽ ഭാരവാഹികളെ ,മൌലവിമാരെ ,നിങ്ങൾ ഉണ്ടാക്കി എടുത്ത വേദികൾ സമുദായത്തിൽ ഈമാൻ ,വിശ്വാസം വർദ്ധിപ്പിക്കാൻ വിനിയോഗിക്കുക
നിങ്ങളെ,  വിശ്വസിക്കുന്ന അനവധി അറിവില്ലാത്തവരുന്റ്റ്‌          അവർ വഴി തെറ്റിയാൽ അതിന്റെ ഉത്തരവാദിത്വ്ത്തിൽ നിന്ന് നിങ്ങൾക്കൊഴിഞ്ഞു മാറാൻ കഴിയില്ല   ഓർക്കുക  അല്ലാഹുവിനെ ഓർക്കുക ,അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർക്കുക  അതാണു നമസ്കാരം, അതാണു ദിക്കർ
അല്ലാഹുവിന്റെ വിധി വിലക്കുകൾ ഓർത്തു ജീവിക്കുംബൊളാണു നമസ്കാരം അർത്ഥവത്താകുന്നത് ദിക്കർ സ്വർഗത്തിലേക്കുള്ള താക്കൊലാകുന്നത്
നമസ്കാരം പാപങ്ങളെയും തെറ്റുകളെയും തടയുന്ന ,സ്വർഗം പ്രദാനം ചെയ്യുന്ന  പുണ്യ കർമമാകുന്നത്  നമസ്കാരം അഥവാ ദിക്കർ എന്ന ദൈവ സ്മരണ  ആത്മാർത്തമായാൽ മതം വിഭാവനം ചെയ്യുന്ന മറ്റു നന്മകൾ തനിയെ  വരും വരേണ്ടതാണ്   അംഗ ശുദ്ധി അഥവാ വുളു  ,കുളി  എല്ലാ അംഗങ്ങളെയും ,ശരീരത്തെയും മനസിനെയും വികാരത്തെയും വിചാരത്തിനെയും  ശുദ്ധമാക്കാൻ ഉദകണം

അങ്ങനെ നിത്യ ദിക്കരിൽ , നമസ്കാരത്തിൽ  നിങ്ങൾ പറയുന്ന ശപദം അനുസരണയുള്ളവനാകാമെന്ന പ്രതിറ്റ്ന പാലിക്കുക വാഗ്ദാനം നിഷേധിക്കുന്ന കാഫിർ ആകാതിരിക്കുക

അങ്ങനെയുള്ള അനുസരണയുള്ള മുസ്ലീംകൾ ദാന ധർമ നിഷ്ടയുള്ള മുസ്ലീംകളായിരിക്കും   ദാന ധർമങ്ങളിലെ ഒരവകാശി അറിവ് പറഞ്ഞു കൊടുക്കുന്നവരും ദാന ധർമങ്ങൾ ശേഖരിച്ചു വിതരണം ചെയ്യുന്നവരാണ്


ആയതിനാൽ മഹാനീയരെ നിങ്ങൾ ചുമതല നല്ല നിലയിൽ സദുദ്ദേശ പൂർവം നിറവേ റ്റുക അത് എല്ലാവർക്കും ഭൌതിക പാരത്രിക പുരോഗതിയിലേക്ക് നയിക്കും   ഇസ്ലാം വിഭാവനം ചെയ്യുന്ന ദിക്കർ , സ്മരണ നില നിർത്തുന്നവയകട്ടെ   നമ്മുടെ പള്ളികളും ദിക്കർ ഹല്ക്കകളും നമസ്കാരങ്ങളും  അള്ളാഹു നമ്മുടെ എല്ലാ സദുദ്ദേശങ്ങളും സഫലമാക്കട്ടെ02-12-2014